തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാകുമാരി ഉദ്ഘാടനം ചെയ്തു. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് കെ.ആർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീകുമാരി രാധാകൃഷ്ണൻ, റേയ്ച്ചൽ വി.മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, പഞ്ചായത്ത് മെമ്പർമാരായ ലിൻസി മോൻസി, അച്ചു സി.എൻ, പ്രവീൺ ഗോപി, സിന്ധു ആർ.സി.നായർ, ടി.കെ.സജീവ്, അനിതസജി, രാജശ്രീ കെ,ആർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാം കെ. സലാം എന്നിവർ പ്രസംഗിച്ചു.