അടൂർ : മരം മുറിക്കുന്നതിനിടെ താഴെ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കടമ്പനാട് വടക്ക് ചരുവിള പുത്തൻവീട്ടിൽ ജനാർദ്ദനൻ(45) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30ന് കടമ്പനാട് വടക്ക് ലക്ഷ്മി വിലാസം സ്കൂളിന് സമീപം തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ ജനാർദ്ദനനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടു കൂടി മരിച്ചു. ഭാര്യ: മഞ്ജു. മക്കൾ: യദുകൃഷ്ണൻ,അനന്യ കൃഷ്ണൻ.