അടൂർ: പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടു. പന്തളം പൂഴിക്കാട് മുറയിൽ നിർമ്മാല്യം വീട്ടിൽ അജിത്ത് (23) നെയാണ് അടൂർ സ്പെഷ്യൽ ഫാസ്‌ട്രാക്ക് കോടതി നിരപരാധി എന്ന് കണ്ടെത്തി വെറുതെ വിട്ടത്. പ്രതിക്കെതിരെയുള്ള കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാത്തതിനാലാണ് കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ എ.അശോക് കുമാർ ആദിത്യ സന്തോഷ് ശേമ ശിവൻ അഭിഷന്ത് പള്ളത്ത് എന്നിവർ ഹാജരായി.