തിരുവല്ല : നിരണം പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫ് തിരികെ പിടിച്ചു. രണ്ട് സ്വതന്ത്രർ അടക്കം 7 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ഇന്നലെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടിംഗിൽ എൽ.ഡി.എഫിലെ 4 അംഗങ്ങൾ വിട്ടുനിന്നു. ആകെയുള്ള 13 അംഗങ്ങളിൽ എൽ.ഡി.എഫ് അംഗമായിരുന്ന ലതാ പ്രസാദ് കഴിഞ്ഞമാസം മരണപ്പെട്ടിരുന്നു. യു.ഡി.എഫ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പുന്നൂസിന് എതിരെ എൽ.ഡി.എഫ് മൂന്നുമാസം മുമ്പ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ എൻ.ഡി.എ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച എം.ജി രവിയെ പിന്തുണച്ചാണ് നിരണം പഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടായത്.