25-rahul
പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെ​യ്ത് രാഹുൽ മാ​ങ്കു​ട്ടത്തിൽ സംസാരി​ക്കുന്നു

പന്തളം : സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടം ഉദ്ഘാടനംചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.ജി കണ്ണൻ, അഡ്വ.ഡി.എൻ. ത്യദീപ്, എ.നൗഷാദ് റാവുത്തർ, എസ്.ഷെരീഫ്, ലാലി ജോൺ, പന്തളം മഹേഷ്​, ജി. അനിൽ കുമാർ,ജ്യോതിഷ് പെരുംപുളിക്കൽ,മഞ്ജു വിശ്വനാഥ്​,ഉമ്മൻ ചക്കാലയിൽ, മുല്ലൂർ സുരേഷ്, പ്രകാശ് ടി ജോൺ, വേണുകുമാരൻ നായർ, പന്തളം വാഹിദ്,കിരൺ കുരമ്പാല,നസീർ കടക്കാട്,ഡെന്നിസ് ജോർജ്,മുഹമ്മദ്​ ഷഫീക്,വി. പി ജയാദേവി, ബിജു ലാൽ,ടി എ രാജേഷ് കുമാർ, എം മനോജ്​ കുമാർ,അനിൽ കൊച്ചുമൂഴിക്കൽ,രഞ്ജു മുണ്ടിയിൽ, ജയകൃഷ്ണൻ പള്ളിക്കൽ, സി കെ രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.