തിരുവല്ല : സഹായങ്ങൾക്ക് കാത്തുനിൽക്കാതെ വിനോദ് യാത്രയായി. ഗുരുതരരോഗങ്ങൾ ബാധിച്ച പെരിങ്ങര മാരാംപറമ്പിൽ വീട്ടിൽ വിനോദ് കുമാർ (51) ആണ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്. വിനോദിനെ ചികിൽസിക്കാൻ നിർധന കുടുംബം സുമനസ്സുകളുടെ സഹായം തേടിയിരുന്നു. സംസ്‌കാരം ഇന്ന് പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ : വിനീത. മക്കൾ : നന്ദന , അനന്തു.