കോന്നി: കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയും പരുന്തുംപാറയും ഉൾപ്പെടുത്തി പുതിയ യാത്ര തയ്യാറാക്കുന്നു. തണ്ണിത്തോട് പഞ്ചായത്തിലെ അടവി ഇക്കോ ടൂറിസം കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് . നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി മനോഹരമാണ്. കണ്ണിനു കുളിർമ്മയേകുന്ന കാഴ്ചകൾ നൽകുന്ന ഗവിയും പരുന്തുംപാറയും സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കും. നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽ നിന്ന് മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ കടുത്ത വേനലിൽ പോലും കുളിർമ്മയാണ്. പരുന്തുംപാറയുടെ മനോഹാരിതയും നുകർന്നുള്ള യാത്രയാണിത്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നാണ് യാത്ര. ഫോൺ: 9188619368