
അടൂർ : കേരള സ്റ്റേറ്റ് ഷോപ്പ് ആൻഡ് ഏസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് ഫേഡറേഷൻ (ഐ.എൻ.ടി.യു.സി) പ്രവർത്തകയോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് യൂണിയൻ ഉൾപ്പെടെയുള്ള യൂണിയനുകൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വാങ്ങി നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ അടൂർ എസ്.എം സിൽക്കിലേ ജീവനക്കാർ ഒന്നടങ്കം ഐ.എൻ.ടി.യു.സിയിൽ ചേർന്നു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.സുനിൽകുമാർ, മിനു.എസ്, ആർ.ശ്രീദേവി, ജോൺസൺ.സി.എ ,കെ.ആർ.വിജയൻ , ജ്യോതിലക്ഷ്മി , ഒ.രേഖ എന്നിവർ പ്രസംഗിച്ചു.