va

ചെങ്ങന്നൂർ : വന്യജീവി നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനംവകുപ്പിന്റെ ചെങ്ങന്നൂർ ഓഫീസിനു മുന്നിൽ കർഷക മാർച്ചും ധർണയും സംഘടിപ്പിച്ചു. ഉപരോധ സമരം അഖിലേന്ത്യാ കിസാൻസഭ വർക്കിംഗ് കമ്മിറ്റി അംഗം ,ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച്.ബാബുജാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വൽസലാ മോഹൻ, മുരളി തഴക്കര, എം.വി.ശ്യാം, ബി.ബാബു ,കെ.പ്രശാന്ത്കുമാർ എന്നിവർ പ്രസംഗിച്ചു.