waste-
റാന്നി അത്തിക്കയം റോഡിൽ അഞ്ചുകുഴിക്ക് സമീപം കുട്ടികൾക്ക് ഉപയോഗിക്കുന്ന പാമ്പാർ ഉൾപ്പടെയുന്ന മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു

റാന്നി: ചെത്തോങ്കര - അത്തിക്കയം റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. കുട്ടികൾക്ക് ഉപയോഗിച്ച പാംബർ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് അഞ്ചുകുഴിക്ക് സമീപം കവറിൽ കെട്ടി റോഡിലേക്ക് വലിച്ചെറിയുന്നത്. വാഹനങ്ങൾ പോകുന്നതോടെ കവർ പൊട്ടി ദുർഗന്ധം വമിക്കുകയാണ്. തെരുവുനായ ശല്യവും രൂക്ഷമാണ്. ശക്തമായ മഴയിൽ മാലിന്യങ്ങൾ ജലാശയങ്ങളിലേക്കും മറ്റും ഒഴുകിയെത്തി വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. കുട്ടികളും കിടപ്പുരോഗികളും ഉപയോഗിക്കുന്ന പാംബറുകളും സ്ത്രീകൾ ഉപയോഗിക്കുന്ന നാപ്കിനും റോഡരികിലേക്കും പുഴകളിലേക്കും വലിച്ചെറിയുന്ന പ്രവണത കൂടിവരികയാണ്. അധികൃതർ ഇടപെട്ട് ഇതിനു ശ്വാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.

...................................

മാലിന്യം തള്ളുന്ന മേഖലകളിൽ സ്ഥിരമായ ക്യാമറ സംവിധാനം ഏർപ്പെടുത്താൻ സാധിക്കില്ലെങ്കിൽ താത്കാലിക പോർട്ടബിൾ ക്യാമറ സ്ഥാപിച്ച് ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധരെ കുടുക്കണം. പിന്നാലെ ശക്തമായ ശിക്ഷാ നടപടികളും സ്വീകരിക്കണം.

അമൽ

(സ്ഥിരം യാത്രക്കാരൻ )