
തിരുവല്ല: കേരള കേന്ദ്ര സർവകലാശാലയുടെ നിയമപഠന വിഭാഗത്തിൽ ഹിന്ദി ദ്വൈവാരാഘോഷ പരിപാടികൾ തുടങ്ങി . ചങ്ങനാശേരി എൻ. എസ്. എസ് കോളേജ് ഹിന്ദി പഠന വിഭാഗം മേധാവി ഡോ. ആശ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡീൻ പ്രൊഫ. ജയശങ്കർ കെ.ഐ , ഡോ. ലിജി സാമുവൽ, ഡോ. മീര.എസ്, ആതിര രാജു,അഡ്വ. രവി യാദവ്, അഡ്വ .അവിനാശ് ആരോറ, അഡ്വ.മാർട്ടിന,എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കലാ കായിക മത്സരങ്ങൾ വരും ദിവസങ്ങളിൽ നടക്കും.