പത്തനംതിട്ട: വഞ്ചിപ്പൊയ്കയിൽ ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. വഞ്ചിപ്പൊയ്ക ഗ്രീൻ എസ്റ്റേറ്റ് ഹൗസിൽ ഷാജിമോന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തിയത്. അസ്ബറ്റോസ് ഷീറ്റ് മേഞ്ഞിരുന്ന അടുക്കളയുടെ മേൽക്കൂര പൊട്ടിത്തെറിച്ചു. 250 റബർ ഷീറ്റുകൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.55നാണ് സംഭവം. ഷാജിമോൻ പുതിയ വീടുവച്ചതോടെ പഴയ വീടിന്റെ അടുക്കളഭാഗം റബർഷീറ്റ് ഉണക്കാനായി ഉപയോഗിച്ചിരുന്നു. അടുക്കള ഭാഗത്ത് തീകത്തുന്നത് കണ്ട

ഷാജിമോൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു . ഇടുങ്ങിയ വഴിയായതിനാൽ അഗ്നിരക്ഷാസേനയുടെ വാഹനം വീിടിനടുത്തേക്ക് എത്തിയില്ല. അപ്പോഴേക്കും നാട്ടുകാർ തീ നിയന്ത്രണ വിധേയമാക്കി.