തിരുവല്ല : നഗരസഭ വൈസ് ചെയർമാന്റെയും എൽ.ഡി.എഫ്.പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധം നടത്തി പിറ്റേദിവസം ജെ.സി.ബി. ഉപയോഗിച്ച് റോഡിന്റെ ടാറിംഗ് ഇളക്കിയിട്ട് റോഡുപണി തുടങ്ങിയെന്ന് വ്യാജവാർത്ത സൃഷ്ടിച്ച് പാലിയേക്കര നിവാസികളെ പറ്റിച്ച വൈസ് ചെയർമാനും എൽ.ഡി.എഫ് പ്രവർത്തകരും ജനങ്ങളോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് 32 -ാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗം മുൻ നഗരസഭ ചെയർമാൻ ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡു പ്രസിഡന്റ് ബേബി മുത്തുകുഴി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് രാജൻ തോമസ്, വാർഡ് കൗൺസിലർ മാത്യു ചാക്കോ, എ.ജി.ജയദേവൻ, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, ശ്രീജിത്ത് മുത്തൂർ, ജോർജ്ജ് യോഹന്നാൻ, ജേക്കബ് ജോർജ്, സുജ മാത്യു, അനൂപ്, ഗീത ഉണ്ണി എന്നിവർ പ്രസംഗിച്ചു.