
പത്തനംതിട്ട : ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രൈബ്യൂണൽ, വയോമിത്രം യൂണിറ്റ്, സായംപ്രഭ ഭവനം, ഓൾഡേജ് ഹോമുകൾ, ജില്ലാതല വയോജന കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ ഒക്ടബോർ ഒന്നിന് അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ജില്ലാതല വയോജനദിനാഘോഷം സംഘടിപ്പിക്കും. കോഴിമല ആശാഭവനിൽ നടക്കുന്ന പരിപാടി അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.