തിരുവല്ല : വളർന്നുവരുന്ന അശാന്തിയാണ് പുതിയ കാലഘട്ടം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ പറഞ്ഞു. നിലയ്ക്കൽ എക്യൂമെനിക്കൽ ട്രസ്റ്റിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വൈദിക സന്ന്യസ്ത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുഇടങ്ങൾ കണ്ടെത്തി ജനങ്ങൾ തമ്മിലുളള ബന്ധം വർദ്ധിപ്പിക്കാനളള ശ്രമങ്ങൾ സഭൈക്യ പ്രസ്ഥാനത്തിലൂടെ നടത്തണമെന്നും മെത്രാപ്പൊലീത്താ പറഞ്ഞു. ആർച്ച് ബിഷപ്പ് ഡോ.തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ബിഷപ്പ് തോമസ് സാമുവേൽ വേദപഠനത്തിന് നേത്യത്വം നൽകി. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്താ, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ക്നാനായ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്താ, ഡോ.ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ, തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പാ, ഡോ.ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, റവ.ഡോ.ഐസക് പറപ്പളളിൽ, റവ.ഡോ.ഗീവർഗീസ് കുറ്റിയിൽ, റവ.മദർ ഡോ.ആർദ്ര, പ്രോഗ്രാം കോർഡിനേറ്റർ റവ.കെ.ഇ. ഗീവർഗീസ്, ഫാ.മാത്യു പുനക്കുളം, ട്രസ്റ്റ് ട്രഷറർ ഏബ്രഹാം ഇട്ടിച്ചെറിയ, റവ.ഡോ.എം.ഒ.ജോൺ, മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പൊലീത്താ, ഗീവർഗീസ് മാർ അപ്രേം എപ്പിസ്കോപ്പാ, റവ.സോജി ജോൺ വർഗീസ്, ഫാ.ജോസഫ് വളളമറ്റം, അഡ്വ.ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.