
പത്തനംതിട്ട : പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി , പി.മോഹൻരാജ്, എ.ഷംസുദ്ദീൻ, മാലേത്ത് സരളാദേവി, ജയവർമ്മ, എ.സുരേഷ്കുമാർ, ജെറി മാത്യ സാം , കെ.ജാസിം കുട്ടി , സുനിൽ എസ്. ലാൽ, ജോൺസൺ വിളവിനാൽ, സുന്ധു അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.