atm
ചെങ്ങന്നൂര്‍ വൈദ്യുതി ഭവന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ചെങ്ങന്നൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് ഉള്ളിലായാണ് എടിഎം സ്ഥിതി ചെയ്യുന്നത്. യുപിഎസിലെ പിഴവ് കാരണം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അടച്ചിട്ടതാണ്.

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഒാഫീസിനുള്ളിലെ എം.ടി.എം പ്രവർത്തിക്കാതായിട്ട് ഒൻപത് മാസം പിന്നിട്ടു. യു.പി.എസ് തകരാറിലായതോടെ കഴിഞ്ഞ വർഷം ഡിസംബറിലാണ് എ.ടി.എം അടച്ചിട്ടത്. ചെങ്ങന്നൂർ വൈദ്യുതി ഭവന് തൊട്ടടുത്താണ് ഹെഡ്‌പോസ്റ്റ് ഓഫീസ്. ഓഫീസ് സംവിധാനത്തിലുള്ള യു.പി.എസിലേക്ക് എ.ടി.എം കൂടി ഘടിപ്പിക്കാൻ നേരത്തെ ശ്രമിച്ചെങ്കിലും കൂടുതൽ ശേഷിയില്ലാത്തതിനാൽ വേണ്ടെന്നുവച്ചു.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സംവിധാനവും തപാൽവകുപ്പും തമ്മിലുള്ള ധാരണക്കുറവാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്ന് ഇടപാടുകാർ പറയുന്നു. ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം ലഭിച്ചിരുന്ന എ.ടി.എമ്മാണിത്. തൊട്ടടുത്തുള്ള മാർക്കറ്റിൽ വരുന്നവർക്കും ഉപകാരപ്പെടുമായിരുന്നു. സമീപത്തെങ്ങും മറ്റ് ബാങ്കുകളുടെ എ.ടി.എം ഇല്ല.. പോരായ്മകൾ പരിഹരിച്ച് എത്രയും വേഗം എ.ടി.എം കൗണ്ടർ തുറക്കണമെന്ന ആവശ്യം ശക്തമായി. ഓഫീസ് വളപ്പിൽ നിന്ന് റോഡുവശത്തേക്ക് എ.ടി.എം മാറ്റിസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.

------------------

ജനങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെടേണ്ട എ.ടി.എം കൗണ്ടറാണ് നിശ്ചലമായിരിക്കുന്നത്. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിച്ച് എ.ടി.എം പ്രവർത്തനസജ്ജമാക്കണം.


ബാലു, പൊതുപ്രവർത്തകൻ

----------------

എ.ടി.എം പ്രവർത്തനസജ്ജമാക്കണം. പണത്തിനായി ചെക്കുമായി പോയാൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ. പ്രായമായവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.


പ്രഭു ,പോസ്റ്റ് ഓഫീസ് ഇടപാടുകാരൻ