പന്തളം : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഹബ് ഫോർ എംപവർമെന്റ് ഒഫ് വിമനും സ്‌കൂൾതല ജെൻഡർ ഹെൽപ് ഡെസ്‌കും സംയുക്തമായി തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി സി.ഡബ്ല്യു. സി മെമ്പർ ഷാൻ രമേഷ് ഗോപൻ ഉദ്ഘാടനം ചെയ്തു .സ്‌കൂൾ പി ടി എ പ്രസിഡന്റ് ടി.എം പ്രമോദ് അദ്ധ്യക്ഷനായിരുന്നു.ജെൻഡർ സ്‌പെഷ്യലിസ്റ്റ് എ.എം അനൂഷ,എസ്.എം.സി ചെയർമാൻ കെ. എച്ച് .ഷിജു ,സ്‌കൂൾ പ്രിൻസിപ്പൽ ജി .സുനിൽ കുമാർ , പി.ടി.എ വൈസ് പ്രസിഡന്റ് ആർ.രജനീഷ്, സ്‌കൂൾ കൗൺസിലർ നീമ എന്നിവർ സംസാരിച്ചു. ഷാൻ രമേഷ് ഗോപൻ ഡോ.അമല മാത്യു എന്നിവർ ക്ളാസെടുത്തു.