27-pensioners
കേരള സ്റ്റേറ്റ് സർവ്വീസ് പെൻ​ഷ​നേഴ്‌സ് യൂണിയൻ പന്തളം ബ്ലോക്ക് കൺവെൻഷൻ കെ.എസ്. എസ്.പി.യു മുൻ സംസ്ഥാന വൈസ് പ്ര​സിഡന്റ് കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌​സ് യൂണിയൻ പന്തളം ബ്ലോക്ക് കൺവെൻഷൻ ബ്ലോക്ക് പ്രസിഡന്റ് ടി.എൻ.കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൻ കെ. എസ്.എസ്.പി.യു.മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ.സാംബശിവൻ , കെ.ആർ.ഗോപിനാഥൻ, കെ.ആർ.സുകുമാരൻ നായർ, വിശ്വനാഥനാചാരി, എൻ.പി.പങ്കജാക്ഷൻ നായർ, വർഗീസ് മാത്യു, സോമശേഖരൻ പിള്ള, ലൈലാ മണി എന്നിവർ പ്രസംഗി​ച്ചു.