
അയിരൂർ: ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 30ന് രാവിലെ 9.30 മുതൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളുടെ അസൽ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകർ 28ന് മുൻപായി കോയിപ്രം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0469 2997331.