v

പത്തനംതിട്ട: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലയിലെ വിവിധ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് മെഗാ ലോക് അദാലത്ത് നടത്തും. ജില്ലയിലെ വിവിധ ദേശസാൽകൃത ബാങ്കുകളുടെ പരാതികൾ, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികൾ, ജില്ലാ താലൂക്ക് നിയമ സേവന അതോറിറ്റികൾ മുമ്പാകെ നൽകിയ പരാതികൾ, നിലവിൽ കോടതിയിൽ പരിഗണനയിലുള്ള സിവിൽ കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, മോട്ടോർ വാഹന അപകട തർക്കപരിഹാര കേസുകൾ, കുടുംബ കോടതിയിൽ പരിഗണനയിലുള്ള കേസുകൾ എന്നിവ പരിഗണിക്കും. ഫോൺ 0468 2220141.