പത്തനംതിട്ട: അബാൻ ജംഗ്ഷനിൽ മേൽപ്പാലം പണിക്ക് തടസമായി മാറുകയാണ് ശുദ്ധജല പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനുള്ള പണികൾ.ഇത് കാരണം വലിയ ഗതാഗത കുരുക്കാണ് . കുറേ ദിവസങ്ങളായി നടക്കുന്ന പണി ഇതുവരെ അവസാനിച്ചിട്ടില്ല. സ്റ്റാൻഡിൽ നിന്ന് ബസുകൾക്ക് ഇറങ്ങാനും കയറാനും പറ്റാത്ത സ്ഥിതിയാണ്. കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസ് സർവീസ് ഇത് കാരണം വൈകുന്നുണ്ട്. പൈപ്പ് ലൈൻ പണി പൂർത്തിയായെങ്കിൽ മാത്രമേ മേൽപ്പാലം പണി പുനരാംഭിക്കാൻ കഴിയു. മണ്ണെടുത്തിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ ഞെരുങ്ങി യാണ് ഇതുവഴി കടന്നുപോകുന്നത്.