അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് വാക്കത്തോണും ഫ്ളാഷ് മോബും ഇന്ന് അടൂരിൽ നടക്കും. വാക്കത്തോൺ രാവിലെ 8.30 ന് അടൂർ ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച് കെ എസ് ആർ ടി സി ജംഗ്ഷനിൽ അവസാനിക്കും. അടൂർ ഡിവൈ.എസ്.പി . ജി. സന്തോഷ് കുമാർ ഫ്ളാഗ് ഓഫ് നിർവഹിക്കും.

9ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടക്കുന്ന ഫ്ളാഷ് മോബ് അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും തുടർന്ന് ഹൈ സ്കൂൾ ജംഗ്ഷനിലും ലൈഫ് ലൈൻ ആശുപത്രി പരിസരത്തും ഫ്ളാഷ് മോബ് നടക്കും. ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ

ഒരുവർഷം നീണ്ടു നിൽക്കുന്ന 'നല്ല ഹൃദയം' കാമ്പയിന് ഇന്ന് ഉച്ചയ്ക്ക് കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന സമ്മേളനത്തിൽ തുടക്കം കുറിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘടിപ്പിച്ചുകൊണ്ടു വിവിധ ബോധവത്കരണ പരിപാടികളും സൗജന്യ പരിശോധനകളും നടത്തും.