കോന്നി: ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹവും നവരാത്രി മഹോത്സവം ഒക്ടോബർ 5 മുതൽ 13 വരെ നടക്കും. ക്ഷേത്രം മേൽശാന്തി ഭക്തദാസ് മോഹൻജി ദേവികൃപ യജ്ഞാചാര്യൻ ആയിരിക്കും. ഒക്ടോബർ 7 ന് 7:30 ന് തന്ത്രി പറമ്പൂരില്ലത്ത്‌ നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രതിഷ്ഠ നടത്തും. ദിവസവും ഗണപതിഹോമം, ഗ്രന്ഥനമസ്കാരം, പ്രഭാഷണം, പ്രസാദമുട്ട്, ദീപാരാധന, യജ്ഞശാലയിൽ സമൂഹ പ്രാർത്ഥന, ഭജന എന്നിവ നടക്കും. ഒക്ടോബർ 10 ന് വൈകിട്ട് 4 ന് പൂജവയ്പ്പും, 11 ന് 10 ന് വിശേഷങ്ങൾ പൂജകളും രുഗ്മിണി സ്വയംവരവും നടക്കും. 12:30 ന് രുഗ്മണി സ്വയംവരസദ്യ, 13 ന് രാവിലെ 6:30 ന് പൂജയെടുപ്പും വിദ്യാരംഭവും.9:30 ന് മൃത്യുഞ്ജയ ഹോമം. വൈകിട്ട് 4 ന് അഭവൃഥസ്നാന ഘോഷയാത്ര യജ്ഞ വേദിയിൽ നിന്നും ആരംഭിച്ച് ചെങ്ങറ ജംഗ്ഷനിൽ എത്തി സ്വീകരണം ഏറ്റുവാങ്ങി തിരികെ ക്ഷേത്രസന്നിധിയിൽ സമാപിക്കും.