അടൂർ : കർട്ടനും സ്വർണവും തവണ വ്യവസ്ഥയിൽ വിൽപന നടത്തുന്നയാളാണെന്ന് പറഞ്ഞ് 17കാരന്റെ കഴുത്തിൽ കിടന്ന ആറ് ഗ്രാം തൂക്കമുള്ള സ്വർണമാല ഊരിവാങ്ങിയ ശേഷം കടന്നു കളഞ്ഞ പ്രതിയെ അടൂർ പൊലീസ് പിടികൂടി. കായംകുളം കീരിക്കാട് കണ്ണമ്പള്ളി ചെന്താശ്ശേരി മാവോലി വടക്കേതിൽ വീട്ടിൽ അനിയൻ കുഞ്ഞ് ( അനി-42)ആണ് പിടിയിലായത്.
കിഴഞ്ഞ മാർച്ച് 4ന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. അടൂർ പൂതങ്കര വലിയവിള മേലേതിൽ സതീശന്റെ വീട്ടിൽ ഇയാൾ എത്തുമ്പോൾ 17കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. കർട്ടനും സ്വർണവും തവണ വ്യവസ്ഥയിൽ വില്പന നടത്തുന്നയാളാണെന്ന് സ്വയം പരിചയപ്പെടുത്തി. തുടർന്ന് കുട്ടിയിൽ നിന്നും അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ചശേഷം, അമ്മ പറഞ്ഞതാണെന്ന് വിശ്വസിപ്പിച്ച് മാല ഊരി വാങ്ങി. കടയിൽ പോയി തൂക്കം നോക്കി വരാമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു റാന്നി ,എരുമേലി, കോന്നി, കൂടൽ തുടങ്ങിയ സ്ഥലങ്ങളിലും ഇതേ തരത്തിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
റിമാൻഡ് ചെയ്തു. എസ്.ഐമാരായ ബാലസുബ്രഹ്മണ്യൻ, രഘുനാഥൻ എസ്.സി.പി.ഓമാരായ രാജീവ്, ശ്യാം, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.