
പത്തനംതിട്ട : സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ചെന്നീർക്കര ഗവൺമെന്റ് ഐ ടി ഐയിലെ എൻ.എസ്.എസ് യൂണിറ്റിലെ വോളണ്ടിയർമാർ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. റയിൽവേ ട്രാഫിക്ക് ഇൻസ്‌പെക്ടർ എസ്.പ്രശാന്ത്, ഡെപ്യൂട്ടി സ്റ്റേഷൻ മനേജർ സുനിൽകുമാർ.പി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്റ്റേഷൻ സുപ്രണ്ട് ഗോപകുമാരൻ ഉണ്ണിത്താൻ സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് റെയിൽവേ ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രതാപ് സത്യൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീരാഗ്.എം, ശ്രീകാന്ത് കെ.എസ്, ആർ.പി.എഫ് എസ്.ഐ.സുരേഷ്, എ.എസ്.ഐ ഗിരി എന്നിവർ നേതൃത്വം നൽകി.