
അടൂർ : അനിൽ പനച്ചൂരാന്റെ സ്മരണാർത്ഥം കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല സംഘടിപ്പിച്ച കിളിക്കൊഞ്ചൽ കവിതാലാപന മത്സരവിജയികൾക്കുള്ള സമ്മാനദാനവും ഫുട്‌ബാൾ അക്കാഡമിയിൽ നിന്ന് നേട്ടങ്ങൾ കൈവരിച്ചരെ ആദരിക്കലും പ്രതിഭാസംഗമവും എസ് എസ് എൽ സി, പ്ലസ് ടു അവാർഡ് ദാനവും നടന്നു. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.മാഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അവാർഡ് ദാനം നിർവഹിച്ചു.