
ചെങ്ങന്നൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.ഷിബു ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, ചാക്കോ കൈയ്യത്ര, സാം മല്ലാശ്ശേരി, കെ.വി.വർഗീസ്, ജിജി എബ്രഹാം, ഗണേഷ് പുലിയൂർ, ഈപ്പൻ നൈനാൻ, അനിയൻ കൊളുത്ര, സജി നെല്ലൂപറമ്പിൽ, മോൻസി കുതിരവട്ടം, അനിൽ നാടവള്ളിൽ,വർഗീസ് തോമസ്, ബ്ലെസൺ ജേക്കബ്, റെജി ജോൺ, ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.