
ചെങ്ങന്നൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ചെങ്ങന്നൂർ ഐ.ടി.ഐ എൻ.എസ്.എസ് യൂണിറ്റ് എന്നിവ ചെങ്ങന്നൂർ റെയിവേ സ്‌റ്റേഷനിൽ ശുചീകരണ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എൻ.എസ്.എസും പ്രവർത്തനങ്ങളിൽ പങ്കാളികളായി. ക്യാമ്പയിനിന്റെ മെഗാ ഇവന്റ് ചെങ്ങന്നൂർ റെയിവേ ഡെപ്യൂട്ടി സ്‌റ്റേഷൻ മാസ്റ്റർ (കൊമേഴ്സ്യൽ) സുനിൽകുമാർ.പി ഉദ്ഘാടനം ചെയ്തു. റെയിവേ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രതാപ് സത്യൻ, ആർ.പി.എഫ് ഉദ്യോഗസ്ഥർ, ഐ.ടി.ഐ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വരുൺ ലാൽ, ഐ.ടി.ഐ ഇൻസ്ട്രക്ടർ സുമേഷ് കെ.ആർ എന്നിവർ നേതൃത്വം നൽകി.