
തിരുവല്ല : നിലയ്ക്കൽ എക്യൂമെനിക്കൽ ട്രസ്റ്റിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വൈദിക സന്ന്യസ്ത സംഗമം ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ്പ് തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ബിഷപ്പ് തോമസ് സാമുവേൽ വേദപഠനത്തിന് നേത്യത്വം നൽകി. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്താ, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ക്നാനായ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്താ, ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ , തോമസ് മാർ തിമോഥെയോസ് , ഡോ.ജോസഫ് മാർ ഇവാനിയോസ് എന്നിവർ പ്രസംഗിച്ചു.