
തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ മാലിന്യരഹിതമാക്കാനുള്ള നടപടികൾക്ക് തുടക്കമായി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നിർവഹണ സമിതി യോഗത്തിലാണ് തീരുമാനം. മാലിന്യമുക്തം നവകേരളം, ജനകീയ ക്യാമ്പയിൻ സ്വച്ഛതാ ഹി സേവ എന്നീ പദ്ധതികളുടെ ലോഗോപ്രകാശനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ, മെമ്പർ സോമൻ താമരച്ചാലിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് എന്നിവർ സംസാരിച്ചു.