inagu

തിരുവല്ല : മെഡിഫെസ്റ്റ് 2024ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ തുടക്കമായി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഫാദർ സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷനായി. പ്രൊഫസർ ജോർജ് ചാണ്ടി മറ്റീത്ര, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എലിസബത്ത് ജോസഫ്, വൈസ് പ്രിൻസിപ്പൽ പ്രൊഫസർ വിജയമ്മ കെ.എൻ, മെഡിഫെസ്റ്റ് കൺവീനർ ഡോ.എമിലിൻ മാത്യു, കോളേജ് യൂണിയൻ ചെയർമാൻ ബേസിൽ ജോർജ് എന്നിവർ സംസാരിച്ചു.

മനുഷ്യശരീരത്തിന്റെ സങ്കീർണ്ണമായ പ്രവൃത്തികൾ വിശദീകരിക്കുന്ന എക്‌സിബിഷനിൽ റോബോട്ടിക്സ്, എ.ഐ പവിലിയൻ, വെർച്വൽ റിയാലിറ്റി ഗെയിമുകൾ തുടങ്ങി അനാട്ടമി വരെ ക്രമീകരിച്ചിരിക്കുന്നു.