dr-p-c-girija
ഡോ.പി.സി. ഗിരിജ

തിരുവല്ല : തപസ്യ കലാസാഹിത്യവേദി നിരണം -കടപ്ര യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണശ്ശ കാവ്യോത്സവം നാളെ നടക്കും. രാവിലെ 9ന് നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിന് സമീപത്തെ കണ്ണശശ്ശസ്മൃതി മണ്ഡപത്തിൽ തപസ്യ ജില്ലാ ഉപാദ്ധ്യക്ഷൻ നിരണം രാജൻ ദീപംതെളിക്കും. ഉച്ചയ്ക്ക് 2.30ന് കടപ്ര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഗാനരചയിതാവും തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഐ.എസ് കുണ്ടൂർ ഉദ്ഘാടനം ചെയ്യും. കാവ്യോത്സവ സംഘാടകസമിതി ചെയർമാൻ മധു പരുമല അദ്ധ്യക്ഷത വഹിക്കും. കണ്ണശ കാവ്യോത്സവ സമിതിയുടെ കണ്ണശകാവ്യ പുരസ്ക്കാരം ഡോ.പി.സി.ഗിരിജയ്ക്ക് ഐ.എസ്. കുണ്ടൂർ സമർപ്പിക്കും. കാവ്യോത്സവത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന, ഉപന്യാസം മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ, തപസ്യ ജില്ലാഅദ്ധ്യക്ഷൻ ഡോ.അഹമ്മദ് കബീർ, തപസ്യ ഭാരവാഹികളായ ശിവകുമാർ അമൃതകല, ഉണ്ണികൃഷ്ണൻ വസുദേവം, ബിന്ദു സജീവ്, മുരളീധരൻപിള്ള, ശ്രീജേഷ് സോമൻ, ജയകൃഷ്ണൻ, രാജലക്ഷ്മി, രതീഷ് എന്നിവർ സംസാരിക്കും.

കണ്ണശ്ശകാവ്യ പുരസ്ക്കാരം ഡോ.പി.സി. ഗിരിജയ്ക്ക്

തിരുവല്ല: തപസ്യ കലാസാഹിത്യവേദി കണ്ണശ കാവ്യോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കണ്ണശകാവ്യ പുരസ്ക്കാരം ഡോ.പി.സി. ഗിരിജയ്ക്ക് നൽകും. 25,001രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. നിരണം പ്രശാന്തിയിൽ ഡോ.പി.സി ഗിരിജ തിരുവല്ലാ എം.ജി.എം. ഹയർസെക്കൻഡറി സ്കൂൾ മലയാളവിഭാഗം മുൻമേധാവിയും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസുമാണ്, കണ്ണശ്ശകൃതികളിലെ സാംസ്ക്കാരിക പ്രതിരോധം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നാളെ കടപ്ര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്ന കണ്ണശ്ശ കാവ്യോത്സവത്തിൽ തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഐ.എസ്. കുണ്ടൂർ പുരസ്ക്കാരം സമർപ്പിക്കും.