28-sureshkumar

പത്തനംതിട്ട : വനനിയമംഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ പറഞ്ഞു. കേരളാ ആദിവാസി കോൺഗ്രസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അടുത്തമാസം കളക്ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തുവാൻ കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ.ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി.കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുമോൻ അടിച്ചിപ്പുഴ, സനോജ് കുമാർ, ബിന്ദു രാജേന്ദ്രൻ, മനോജ് മണക്കയം, മധു കുറുമ്പൻമുഴി, അജിത്ത് മണ്ണിൽ, നാസർ തോണ്ടമണ്ണിൽ, സതി കടമ്പനാട്, വിഷ്ണു ഇ.വി എന്നിവർ പ്രസംഗിച്ചു.