റാന്നി: പുതമൺ പാലം നിർമ്മാണം അടുത്തമാസം രണ്ടാംവാരം ആരംഭിക്കുമെന്ന് റാന്നിയിൽ ചേർന്ന നിയോജക മണ്ഡലം അവലോകന യോഗത്തിൽ കരാറുകാരൻ അറിയിച്ചു. പഴയപാലത്തിന്റെ കൈവരിയിലൂടെയുള്ള പൈപ്പ്ലൈൻ ഉടൻ മാറ്റാൻ വാട്ടർ അതോറിറ്റിറ്റിക്ക് യോഗത്തിൽ നിർദ്ദേശം നൽകി.
പുതമൺ - കുട്ടത്തോട് റോഡിൽ അടുത്ത വ്യാഴാഴ്ചയോടെ ബി എം ടാറിംഗ് ആരംഭിക്കും. 4 ദിവസംകൊണ്ട് പൂർത്തീകരിക്കാനാവും. പാലച്ചുവട് -നരിക്കുഴി റോഡ് നിർമ്മാണം പുനരാരംഭിക്കും. ചെത്തോംകര - അത്തിക്കയം റോഡ് പുനരുദ്ധാരണം അവസാന ഘട്ടത്തിലെത്തി. കടയാർ - പുത്തൻ ശബരിമല റോഡ് പൂർത്തിയാക്കാൻ കരാറുകാരന് നോട്ടീസ് നൽകി. പെരുനാട് - കണ്ണന്നുമൺ - പുതുക്കട റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും. തെക്കേപ്പുറം - പന്തളമുക്ക് പൈപ്പിടീൽ ഒരുമാസത്തിനകം തീർക്കും.
മടത്തുംചാൽ- മുക്കൂട്ടുതറ റോഡിന്റെ ബാക്കി നിർമ്മാണ പ്രവൃത്തികൾ റീ ടെൻഡർ ഓപ്പൺ ചെയ്തു.
വരവൂർ സ്കൂൾ കെട്ടിടത്തിന്റെ അടിത്തറ നിർമ്മിച്ചു. പെരുനാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം കഴിഞ്ഞു. വെച്ചൂച്ചിറ ഗവ പോളിടെക്നിക്ക് ഹോസ്റ്റൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു . പ്ലംബിംഗ് ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കാനുണ്ട്. വടശേരിക്കര ഗവ എൽപി സ്കൂൾ കെട്ടിട നിർമ്മാണം അടുത്ത മാസം 10 ന് ആരംഭിക്കും. പെരുമ്പെട്ടി സ്കൂൾ കെട്ടിടം പണിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ടി.എസിന് സമർപ്പിച്ചു. കോട്ടാങ്ങൽ സ്കൂൾ പണിക്കും എസ്റ്റിമേറ്റ് തയ്യാറാക്കി.അഡ്വ പ്രമോദ് നാരായൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.