പന്തളം: അച്ചൻകോവിലാറിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പന്തളം മഹാദേവർക്ഷേത്ര തീർത്ഥക്കടവിനു മുൻവശത്തെ പു​ലിമുട്ട് പുനർ നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.പന്തളം നഗരസഭ പു​ലിമുട്ട് സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപടി. 2018ലെ പ്രളയത്തിൽ ഭാഗികമായി തകർന്ന പു​ലിമുട്ടിന്റെ പുനർനിർമ്മാണ പ്രവർത്തനത്തിനായി 13 ലക്ഷം രൂപയാണ് വകയിരുത്തിരിക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ തുടങ്ങുന്നതിന് മുന്നോടിയായി നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ്, എ.ഇ തൃശ്ശി.എസ്. ബാലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു എന്നിവർ സ്ഥലം സന്ദർശിച്ചു. മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡന്റ് എം.ജി ബിജുകുമാർ , വൈസ് പ്രസിഡന്റ് വിജയകുമാർ മഞ്ചാടി, പ്രാദേശികസഭാംഗം ജ്യോതികുമാർ എന്നിവർ നിലവിലെ സ്ഥിതിഗതികൾ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.