പന്തളം: തുമ്പമൺ താഴം 61​-ാം എൻഎസ്എസ് കരയോഗ വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും ,ധനസഹായ വിതരണവും നാളെ ഉച്ചയ്ക്ക് 2.30ന് മന്നം സ്മാരക ഹാളിൽ നടക്കും. സമ്മേളനം യൂണിയൻ പ്രസിഡന്റ് പി .എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് അഡ്വ: സുജിത്ത് ബി.പി. അദ്ധ്യക്ഷത വഹിയ്ക്കും.സ്‌കോളർഷിപ്പ് വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. മോഹൻദാസും ധനസഹായ വിതരണം ള്ളനാട് ഹരികുമാറും നിർവഹിക്കും.