
പന്തളം: മങ്ങാരം ഗവ: യു.പി എസ് സ്‌കൂൾ പ്രതിക്ഷ 1987 ബാച്ച് ഒന്നാം വാർഷിക ഉദ്ഘാടനവും എസ്.എസ് എൽ സി പരീക്ഷയിലും വിവിധ പരീക്ഷകളിലും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനവും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവു കെ. ആർ മൊബൈൽ മാനേജിഗ് ഡയറക്ടർ ഇ.എസ് ശ്രീകുമാർ നിർവഹിച്ചു. പോഗ്രാം കൺവീനർ മുഹമ്മദ് ഷാ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ സോളമൻ വരവുകാലായിൽ , രാജേഷ് പാറ്റുർ , ബീനുകരണ്ടയിൽ, ശ്രിജ ശ്രീധർ , അശോകൻ പാറയ്ക്കൽ, രാജലക്ഷ്മി രാജു , ബിനു സി ജോർജ്ജ് , സ്വരാജ്, ഓമന അംബിക, ഷാജി, മിനി എന്നിവർ പ്രസംഗിച്ചു.