പരുമല: നഴ്സിംഗ് വിദ്യാർത്ഥികളുടെ ദേശീയ സംഘടനയായ സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ സൗത്ത് ഈസ്റ്റ് സോൺ, കേരള ഘടകം സോണൽ തല കലാമേള തരംഗ് 2024 സെന്റ് ഗ്രിഗോറിയോസ് നഴ്സിംഗ് കോളേജിൽ ഇന്നലെ തുടക്കം കുറിച്ചു. യൂണിറ്റ് ചെയർപേഴ്സൺ മഹിമ മറിയം സ്വാഗതവും, എസ്എൻഎ സോണൽ ചെയർപേഴ്സൺ നന്മ റേച്ചൽ ജോസ് അദ്ധ്യക്ഷത പ്രസംഗവും നടത്തി. സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുടെ ചാപ്ലൈൻ റവ. ഫാ. ജിജു വർഗീസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ TNAI & SNAI സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. രേണു സൂസൻ തോമസ് മുഖ്യാതിഥി ആയിരുന്നു. സെന്റ് ഗ്രിഗോറിയോസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.എ.ടെസി മുഖ്യപ്രഭാഷണവും എസ്.എൻ.എ സോണൽ അഡ്വൈസർ റിജോ ജി.വർഗീസ് കലാമേളയെ കുറിച്ചുള്ള വിശദീകരണം നൽകി . SNAI സംസ്ഥാന അഡ്വൈസർ അൻസൽ എം.എം, സെക്രട്ടറി നവീന എ.പി എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻ സോണൽ അഡ്വൈസർ ആയിരുന്ന സിയാന എമ്മിനെ അഞ്ചു വർഷത്തെ സ്തുത്യർഹ്യ സേവനത്തിനു മെമെന്റോ നൽകി അനുമോദിച്ചു. സോണൽ മാഗസിൻ സാരംഗ് പ്രകാശനം ചെയ്തു. സോണൽ ജോയിന്റ് സെക്രട്ടറി ദേവിക എ.ആർ പ്രസംഗിച്ചു. രണ്ട് ദിവസമായി ക്രമീകരിച്ചിക്കുന്ന മേളയിൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 22 നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി സംഗീതം, നൃത്തം, നാട്യം, വ്യക്തിത്വ മത്സരങ്ങളിലായി 22 ഇനങ്ങളാണ്നടക്കുക.