logo
പെരിങ്ങര പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ രഹിതമാക്കുന്ന പദ്ധതികളുടെ ലോഗോപ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവ്വഹിക്കുന്നു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ രഹിതമാക്കാനുള്ള മാലിന്യ നിർമ്മാജന പരിപാടികളുടെ വിശദമായ കർമ്മപദ്ധതിയും, മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ, സ്വച്ഛതാ ഹി സേവ എന്നീ പദ്ധതികളുടെ ലോഗോപ്രകാശനവും നടന്നു. ഒക്ടോബർ രണ്ടിന് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും ഹരിത സ്കൂളുകളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും തീരുമാനിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ലോഗോപ്രകാശനം നടത്തി. വൈസ് പ്രസിഡന്റ് ഷീന മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുളിക്കീഴ് ബോക്ക് മെമ്പർമാരായ സോമൻ താമരച്ചാലിൽ, അനു സി.കെ, റിക്കുമോനീ വർഗീസ്, ടി.വി വിഷ്ണു നമ്പൂതിരി, ജയ ഏബ്രഹാം, ചന്ദ്രു എസ്.കുമാർ,അശ്വതി രാമചന്ദ്രൻ, സനിൽകുമാരി, സൂസൻ, സുഭദ്ര രാജൻ, ശർമിള സുനിൽ,ശാന്തമ്മ ആർ നായർ, മാത്തൻ ജോസഫ്, സെക്രട്ടറി ഷാജി തമ്പി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.