പത്തനംതിട്ട: ഒാഷ്യാനോസ് ഒരുക്കുന്ന അണ്ടർ ടണൽ എക്സ്പോ 2024 ഇന്ന് വൈകിട്ട് ഏഴിന് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടി അന്നരാജൻ ഉദ്ഘാടനം ചെയ്യും. കടലിലെ അത്ഭുത കാഴ്ചകളും മത്സ്യകന്യകമാരും പവിഴപ്പുറ്റുകളും കൊണ്ട് അലങ്കൃതമായ ഫ്രണ്ട് ഗേറ്റ്, 500 അടിയിൽ തീർത്ത ഗ്ലാസ് തുരങ്ക ടണൽ, അക്വേറിയം, മത്സ്യകന്യകമാർ നീന്തിത്തുടിക്കുന്ന ടാങ്കുകൾ, ആഴക്കടലിലെ അത്ഭുത പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂബ ഡൈവേഴ്‌സ്, റോബോട്ടുകളുടെ അത്ഭുതപ്രകടനങ്ങൾ, ഡാൻസ് കളിക്കുന്ന റോബോട്ട്, മനുഷ്യരുമായി ഇടപെടുന്ന റോബോട്ട്, നായ്ക്കുട്ടികളായ റോബോട്ടുകൾ തുടങ്ങി വിവിധങ്ങളായ റോബോട്ടുകളുടെ പ്രകടനങ്ങളുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിൽപരം കൺസ്യൂമർ സ്റ്റാളുകൾ, പാർക്കുകൾ എന്നിവയുമുണ്ട്. അമ്യൂസ്‌മെന്റ് റൈഡുകൾ, നമ്മുടെ തലയ്ക്കു മീതെ പാറിപ്പറക്കുന്ന പക്ഷികൾ, ബേർഡ്‌സ് ഷോ, 8ഡി സിനിമ പ്രദർശനം, 5000 ചതുരശ്ര അടിയിൽ ഫുഡ് കോർട്ട് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഭാരവാഹികളായ കിഷോർ, മുനീർ, സലിം എന്നിവർ പരിപാടികൾ വിശദീരിച്ചു.