
അടൂർ: അടൂർ എൻജിനീയറിംഗ് കോളേജിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിൽ പങ്കാളികളാകുന്നതിന്റെ പ്രസക്തിയെക്കുറിച്ചും ബോധവത്കരണ ക്ളാസ് നടത്തി. വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന നടപടിക്രമങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ വിശദീകരിച്ചു. പ്രോഗ്രാം ഓഫീസർ ദീപ എച്ച് .എസ് സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. സുനിൽകുമാർ അദ്ധ്യക്ഷത നിർവഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബീന.എസ്. ഹനീഫ് പ്രസംഗിച്ചു. .എസ്.വി.ഇ. ഇ. പി നോഡൽ ഓഫീസർ റ്റി. ബിന്ദുരാജ് നന്ദി പറഞ്ഞു.