28-ks-jayaraj
സംസ്ഥാന അധ്യാപക അവാർഡ് നേടിയ പഴകുളം കെ.വി.യു. പി സ്‌കൂൾ അധ്യാപകനായ കെ.എസ്​.ജയരാജിന് സ്‌കൂൾ പി.ടി.എ, മാനേജ്‌മെന്റ്, പൂർവ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് ആദരവ് നൽകിയപ്പോൾ

പഴകുളം : ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ പഴകുളം കെ.വി.യു. പി സ്‌കൂൾ അദ്ധ്യാപകനായ കെ.എസ്​.ജയരാജിന് സ്‌കൂൾ പി.ടി.എ, മാനേജ്‌മെന്റ്, പൂർവ വിദ്യാർത്ഥികൾ രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് ആദരവ് നൽകി. സമ്മേളനത്തിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറു​പ്പ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി. സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീനാ റെജി, പഞ്ചായത്ത്​ അംഗം യമുന മോഹൻ, പഴകുളം ശിവദാസൻ, എഴുത്തുകാരൻ ഡോ.പഴകുളം സുഭാഷ്, മുൻ എ.ഇ.ഒ ബി.വിജയലക്ഷ്മി സ്‌കൂൾ മാനേജർ ബി. ശാരദാമണിയമ്മ, ഹെഡ്മിസ്ട്രസ് വി.എസ്.വന്ദന, കെ.എൻ.ശ്രീകുമാർ, പി.ബീനാകുമാരി, ടി.പി.രാധാകൃഷ്ണൻ, മിനിമോൾ (എച്ച്. എം., ജി. എൽ. പി. എസ്.), മോഹനൻ പിളള, സുഭാഷ് ബാബു (പി.ടി.എ, പ്രസിഡന്റ്), എ.വാഹിദ(പി.ടി.എ, വൈസ് പ്രസിഡന്റ്), ഐ.ബസീം (അധ്യാപകൻ) എന്നിവർ ആശംസകൾ അർപ്പിച്ചു.