
പത്തനംതിട്ട: കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കളിൽ കേന്ദ്ര, കേരള സർക്കാർ എൻട്രൻസ് മുഖേന സർക്കാർ, സർക്കാർ അംഗീകൃത കോളജുകളിൽ എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്സി ആൻഡ് എ.എച്ച്.ബി.ആർക്ക്, എം.ആർക്ക് പി.ജി ആയുർവേദ, പി.ജി ഹോമിയോ, ബി.എച്ച്.എം.എസ്, എം.ഡി, എം.എസ്, എം.ഡി.എസ്, എം.ബി.എ, എം.സി.എ, എം.വി.എസി ആൻഡ് എ.എച്ച് എന്നീ കോഴ്സുകൾക്ക് ഒന്നാംവർഷം പ്രവേശനം ലഭിച്ച ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കളിൽ നിന്ന് ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 20. ഫോൺ : 0469 2603074.