
പത്തനംതിട്ട: സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ ഭാഗമായി നടത്തിയ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികൾ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കാതോലിക്കേറ്റ് കോളേജിൽ നടന്ന ചടങ്ങിൽ ഡോ. സിന്ധു ജോൺസ് അദ്ധ്യക്ഷത വഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബീനാ എസ്. ഹനീഫ്, കോഴഞ്ചേരി തഹസിൽദാർ ടി. കെ. നൗഷാദ്, സ്വീപ് നോഡൽ ഓഫീസർ ടി. ബിനുരാജ്, പ്രൊഫ.സൗമ്യ ജോസ് എന്നിവർ പങ്കെടുത്തു. അടൂർ മണക്കാല എൻജിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.