പന്തളം: കടയ്ക്കാട് കരിമ്പു വിത്ത് ഗവേഷണ കേന്ദ്ര​ത്തിലെ ശർക്കര യൂണിറ്റിലെ പവർ ബോർഡിലെ ഷോർട്ട് സർക്യൂട്ട് മൂലം സ്പാർക്ക് ഉണ്ടായി കരിമ്പു വേസ്റ്റിലേക്ക് തീ പിടിച്ചു. അടൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 2നായിരുന്നു സംഭവം. ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം, വേണു, അനൂപ് അരുൺജിത്, ഹരിലാൽ, അഭിജിത്, രാജേഷ്, മോനച്ചൻ എന്നിവർ പങ്കെടുത്തു.