ഓതറ: ശൂരനാട് മൗണ്ട് സീനായ് ആശ്രമം സുപ്പീരിയർ ഫാ.കെ ടി വർഗീസിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മാതൃ ഇടവകയായ ഓതറ സെൻമേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും , മന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. സഭയിലെ തിരുമേനിമാർ പങ്കെടുക്കും.