congress-
റാന്നി അസിസ്റ്റന്റ് എൻജിനീയർ ഓഫീസ് മുമ്പാകെ നടന്ന ധാരണ കോൺഗ്രസ്‌ റാന്നി ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി താഴത്തില്ലത്ത് ഉൽഘാടനം ചെയുന്ന

റാന്നി: ജാണ്ടയിക്കൽ- അത്തിക്കയം റോഡ് നിർമ്മാണത്തിൽ നടന്ന വ്യാപക ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യമാണെന്നും റോഡ് പൊളിച്ച് വീണ്ടും പണിയണമെന്നും കോൺഗ്രസ്‌ റാന്നി ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി താഴത്തില്ലത്ത് ആവശ്യപ്പെട്ടു. കോൺഗ്രസ് വലിയകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി അസിസ്റ്റന്റ് എൻജിനീയർ ഓഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്ന സൂസൻ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജി ബിജു, ഭദ്രൻ കല്ലക്കൽ, എ. കെ ലാലു, ജോൺ കുപ്പക്കൽ ഡി. ഷാജി, അന്നമ്മ കുരിശ്മൂട്ടിൽ, ജോസ് തുമ്പോണതറയിൽ, റെജി ബി. എസ്, ജോസഫ് താന്നിക്കൽ ഇടിക്കുള്ള, ആന്റണി പാമ്പക്കൽ, ബിനോജ് ചിറക്കൽ, കൊച്ചുമോൻ മുള്ളൻപാറ, ടി. കെ ബിജു, എം എം വിജയൻ എന്നിവർ സംസാരിച്ചു.