അടൂർ : സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കടമ്പനാട് ഗ്രാമപഞ്ചായത്തംഗം ജോസ് തോമസ്(45)നെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. കടമ്പനാട് സ്വദേശിനിയാണ് പരാതിക്കാരി. ശാരീരികമായി ഉപദ്രവിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും തന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.