അടൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അടൂർ യൂണിറ്റ് വാർഷികവും ഓണാഘോഷവും കുടുംബസംഗമവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജി വർഗീസ് അദ്ധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ആർ.കെ ഉണ്ണിത്താൻ , വിജു ജോർജ്, ആർ രാജു അച്ചൂസ്, ഷണ്മുഖ ദാസ് പി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.